തിരുവനന്തപുരം: കേരളം മുഴുവന്‍ പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ എത്തിയിരിക്കുന്നതെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ഈദ് സദേശത്തില്‍ പാളയം ഇമാം വി.പി.സുഹൈബ് മൗലവി പറഞ്ഞു.
ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ആണ് ബലി പെരുന്നാള്‍ നടക്കുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കുന്നു. ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല എന്നു ഉറക്കെ വിളിച്ചു പറയുന്നു. പെരുന്നാളാണെന്ന് കരുതി മാറി നില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എല്ലാ വിശ്വാസികളും പങ്കാളികളാകണമെന്ന് മൗലവി ആവശ്യപ്പെട്ടു.
പ്രളയം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ചിരിക്കുന്നു. പെരുന്നാള്‍ ആഘോഷതിനായി കരുതിയ പണം ദുരിത ബാധിതര്‍ക്ക് നല്‍കണം. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും പാളയം ഇമാം ആഹ്വാനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates