Kerala

പൊന്നാനി കടപ്പുറത്ത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം, അന്വേഷണം

പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയ്യറ്ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനിയില്‍ യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനെയാണ് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. പൊന്നാനി കടപ്പുറത്ത് വച്ചാണ് പ്രവീണിന് മര്‍ദ്ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയ്യറ്ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള സൂചന. പ്രവീണ്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT