Kerala

പൊലീസിനെതിരെ പരാതി കൂടുന്നു: ജൂലൈ 16ന് മുഖ്യമന്ത്രി ഉന്നത ഉദ്യോ​ഗസ്ഥരെ കാണും

ഡി​ജി​പി മു​ത​ൽ എ​സ്പി​മാ​ർ വ​രെ​യു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ട്ട​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നത്തെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെയുള്ള പരാതികൾ വ‌ർധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. സ്റ്റേ​ഷ​ൻ​ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ മു​ത​ൽ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി വ​രെ​യു​ള്ളവർ യോ​ഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.

ജൂലൈ 16നാണ് മീറ്റിങ് വിളിച്ചിരിക്കുന്നത്. ​ഡി​ജി​പി മു​ത​ൽ എ​സ്പി​മാ​ർ വ​രെ​യു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ട്ട​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ മ​റ്റെ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലെ​യും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ലു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പൊ​ലീ​സ് സേ​ന​യ്ക്കു നേ​രെ നി​ര​ന്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗ​മെ​ന്നാ​ണ് വി​വ​രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്