Kerala

പൊലീസ് റൂട്ട് മാർച്ച് നടത്തും; നിയമ ലംഘകർക്കെതിരെ 49 കേസുകൾ; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

പൊലീസ് റൂട്ട് മാർച്ച് നടത്തും; നിയമ ലംഘകർക്കെതിരെ 49 കേസുകൾ; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അടച്ചിടൽ നിർദ്ദേശം ലംഘിച്ചതിന് കൊല്ലത്ത് 49 കേസുകൾ റജിസ്റ്റർ ചെയ്തു. കൊല്ലം ന​ഗരത്തിലും കൊട്ടിയത്തും പൊലീസ് ഇന്ന് റൂട്ട് മാർച്ച് നടത്തും. ഇന്ന് വൈകീട്ടാണ് റൂട്ട് മാർച്ച്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാർ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാൽ പല ജില്ലകളിലും ജനങ്ങള്‍ സഹകരിക്കുന്നില്ല. 

ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട്, പുറത്തിറങ്ങിയ ജനങ്ങളെ പൊലീസ് ലാത്തിചാര്‍ജ് നടത്തി ഓടിച്ചു. കൊല്ലത്ത് ആരാധനാലയങ്ങളില്‍ ആളുകള്‍ ഒത്തുകൂടി. ഇവരെ പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്. അനാവശ്യമായി റോഡിലിറങ്ങിയവവരെ പൊലീസ് വിരട്ടി ഓടിച്ചു. തൃശൂരിലും ലോക് ഡൗണ്‍ ആഹ്വാനത്തോട് വലിയ തോതിലുള്ള നിസഹകരണമാണ് സംഭവിച്ചത്. 

ആലപ്പുഴയില്‍ സാധാരണ ദിവസത്തെപ്പോലെയുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനനന്തപുരത്ത് അനാവശ്യമായി വാഹനങ്ങളുമായി പറത്തിറങ്ങിയവര്‍ക്ക് എതിരെ കേസെടുക്കാന്‍ ഐജി നിര്‍ദേശിച്ചു. ഐജി നേരിട്ട് റോഡിലിറങ്ങിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. 

ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ ശക്തമായ നടപി സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങള്‍ സഹകരിക്കുക തന്നെ ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അന്യായമായ കൂട്ടം ചേരലുകള്‍ എല്ലാം ഒഴിവാക്കണം. എവിടെയെങ്കിലും അങ്ങനെ ഉണ്ടെങ്കില്‍ അറിയിക്കണം. കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യും. കാസര്‍കോട് ജില്ലയില്‍ മാത്രം കടകള്‍ രാവിലെ 11 മണിക്ക് തുറന്ന് അഞ്ച് മണിക്ക് അടയ്ക്കണം.

മറ്റ് ജില്ലകളില്‍ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണി വരെ കട തുറക്കാം. ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം