Kerala

പൊലീസ് സ്റ്റേഷനിലെ ക്യന്റീന്‍ പൂട്ടിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥരെത്തി; പൊലീസുകാരുമായി ഉന്തുംതള്ളും, നാടകീയ രംഗങ്ങള്‍

പൊലീസ് സ്‌റ്റേഷനിലെ കാന്റീന്‍ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളും.

Author : സമകാലിക മലയാളം ഡെസ്ക്

കായകുളം: പൊലീസ് സ്‌റ്റേഷനിലെ കാന്റീന്‍ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളും. കായകുളം പൊലീസ് സ്‌റ്റേഷനിലെ കാന്റീനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നഗരസഭാ ചെയര്‍മാന്റെ നിര്‍ദേശപ്രകാരമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ കാന്റീന്‍ പരിശോധിക്കാനെത്തിയത്. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ കാന്റീന്‍ പൂട്ടിക്കാനൊരുങ്ങിയതോടെ പ്രതിരോധവുമായി സ്‌റ്റേഷനിലെ പൊലീസുകാര്‍ എത്തി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി. ഒടുവില്‍ പൊലീസുദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ ദിവസം ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് നഗരസഭാ അധ്യക്ഷന്‍ എന്‍.ശിവദാസനെ കായകുളം പൊലീസ് പിടികൂടുകയും അഞ്ഞൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. അതേസമയം അനുവാദമില്ലാതെ കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് ചെയര്‍മാന്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം