Kerala

പോക്‌സോ കേസില്‍ ജയിലിലായ യുവാവും കാമുകിയും തൂങ്ങിമരിച്ചു

അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

വിതുര: അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര വാവറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന അബ്ദുല്‍ അസീസിന്റെയും ഫദീലയുടെയും മകന്‍ അറാഫത്ത് (26), ചെറ്റച്ചല്‍ മരുതുംമൂട് മൊട്ടമൂട് ഷിയാന മന്‍സിലില്‍ ഷിജുവിന്റെയും ഷീജയുടെയും മകള്‍ ഷിയാന (16) എന്നിവരാണ് മരിച്ചത്. സെപ്തംബര്‍ 25 മുതലാണ് ഇവരെ കാണാതായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അറാഫത്തും ഷിയാനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം അറാഫത്ത് ഷിയാനയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരെയും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്ന് പിടികൂടി. അറാഫത്ത് പോക്‌സോ കേസ് പ്രകാരം മൂന്ന് മാസം ജയിലിലായി. 

ഷിയാനയെ ബന്ധുക്കള്‍ക്കൊപ്പവും വിട്ടു. ജയിലില്‍ നിന്നിറങ്ങിയ അറാഫത്ത് വീണ്ടും പെണ്‍കുട്ടിയുമായി സൗഹൃദം കൂടി. 27ന് ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിതുര പൊലീസില്‍ പരാതി നല്‍കി. ഇവരെ തെരഞ്ഞ് വിതുര പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൂന്ന് ദിവസം എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. 

അറാഫത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികളാണ് വിതുര പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 27ന് രാത്രിയാകാം ഇരുവരും മരിച്ചതെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്