Kerala

തീയേറ്ററിലെ ബാലപീഡനം : പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനം : വിടി ബല്‍റാം എംഎല്‍എ

പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തം ഗൗരവമായി അന്വേഷിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : മലപ്പുറം എടപ്പാളില്‍ സിനിമാ തീയേറ്ററില്‍ വെച്ച് കൊച്ചുകുഞ്ഞിനെ ലൈംഗികമായി ആക്രമിച്ച കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് വിടി ബല്‍റാം എംഎല്‍എ. പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനകരമാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തം ഗൗരവമായി അന്വേഷിക്കണം. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


എടപ്പാളിലെ സിനിമാ തീയേറ്ററില്‍ വെച്ച് കൊച്ചുകുഞ്ഞിനെ ലൈംഗികമായി ആക്രമിച്ച കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനകരമാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെളിവ് സഹിതം നല്‍കിയ പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തവും ഗൗരവതരമായി അന്വേഷിക്കപ്പെടണം. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തണം. ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തെത്തിച്ച മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന