Kerala

പ്രധാനമന്ത്രി കേരളത്തില്‍; ഗുരുവായൂരപ്പന് താമരപൂക്കള്‍ കൊണ്ട് തുലാഭാരം നടത്തും

രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന അദ്ദേഹം, ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വെള്ളിയാഴ്ച രാത്രി 11.34ഓടെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി. രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന അദ്ദേഹം, ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും. 

രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. 10.10നാണ് ക്ഷേത്ര ദര്‍ശനത്തിന് സമയം നിശ്ചയിച്ചിരിക്കുന്നത്. താമരപൂവുകള്‍ കൊണ്ട് തുലാഭാരവും നടത്തും. 

ക്ഷേത്രദര്‍ശനത്തിനു ശേഷം പതിനൊന്നു മണിക്കാണ് പൊതുസമ്മേളനം.ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പരിപാടി. അഭിനന്ദന്‍ സഭയെന്ന് പേരിട്ടിരിക്കുന്ന പരിപാടി ബിജെപിയാണ് സഘടിപ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം