മഹാ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് തമിഴ് നടൻ വിശാൽ പത്ത് ലക്ഷം രൂപ സഹായം നൽകും. തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചത്. പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാ ലോകത്തോടും ആരാധകരോടും തമിഴ് ജനതയോടും വാര്‍ത്താ കുറിപ്പിലൂടെ വിശാല്‍ അഭ്യര്‍ഥിച്ചു.
നേരത്തെ നടന്‍മാരായ കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, നടി രോഹിണി തുടങ്ങിയവരും ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. കമല്‍ഹാസന്‍ തുക കൈമാറി. നടന്‍ കാര്‍ത്തി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. തന്റെയും സഹോദരൻ സൂര്യയുടേയും നടികര്‍ സംഘത്തിന്റെയും വകയായുളള തുക കൈമാറാനാണ് കാര്‍ത്തി മുഖ്യമന്ത്രിയെ കാണുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates