Kerala

പ്രളയസെസിന് അനുമതി: രണ്ടുവർഷത്തേയ്ക്ക് ഒരു ശതമാനം സെസ് പിരിക്കാം

പ്ര​ള​യ​പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ജി.​എ​സ്.​ടി​ക്കു​മേ​ൽ ഒ​രു ശ​ത​മാ​നം സെ​സ്​ ഏ​ർ​പ്പെ​ടു​ത്താൻ ജിഎസ്ടി കൗൺസിൽ അനുമതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്ര​ള​യ​പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ജി.​എ​സ്.​ടി​ക്കു​മേ​ൽ ഒ​രു ശ​ത​മാ​നം പ്രളയസെസ് ഏ​ർ​പ്പെ​ടു​ത്താൻ ജിഎസ്ടി കൗൺസിൽ അനുമതി. രണ്ടുവർഷത്തേയ്ക്ക് സെസ് ചുമത്താനാണ് ജിഎസ്ടി കൗൺസിൽ അനുമതി നൽകിയത്. സെസ് ചുമത്താൻ അനുവദിക്കാമെന്ന മന്ത്രിതല സമിതിയുടെ ശുപാർശ അം​ഗീകരിച്ചാണ് കൗൺസിൽ തീരുമാനം. 

സെസ് ചുമത്തുന്നതുവഴി ര​ണ്ടു​വ​ർ​ഷം കൊ​ണ്ട്​  1500-1800 കോ​ടി രൂ​പ സം​സ്​​ഥാ​ന​ത്തി​ന്​ സ​മാ​ഹ​രി​ക്കാ​നാ​കു​മെ​ന്നാണ് വി​ല​യി​രു​ത്ത​ൽ. ഉ​പ​ഭോ​ക്​​തൃ സം​സ്​​ഥാ​ന​മെ​ന്ന​നി​ല​യി​ൽ  മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ങ്ങ​ൽ​ശേ​ഷി​യാ​ണ്​ സെ​സ്​ വ​രു​മാ​ന​ത്തി​ന്​ അ​നു​ഗ്ര​ഹ​മാ​കു​ക. 

ഏ​തെ​ല്ലാം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ സെ​സ്​ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​രം ന​ൽ​കും വി​ധ​മാ​ണ്​ ഉ​പ​സ​മി​തി​യു​ടെ ശുപാ​ർ​​ശ. ഇക്കാര്യത്തിൽ കൗൺസിലിൽ ധാരണയായോ എന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ല. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 8000-9000 കോ​ടി​യാ​ണ്​ എ​സ്.​ജി.​എ​സ്.​ടി​യാ​യി സം​സ്​​ഥാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ​മാ​ത്ര​മാ​ണ്​ സെ​സ്​ വ​രു​മാ​ന​​ത്തി​ലു​മു​ള്ള​ത്. 

അ​തേ​സ​മ​യം സെ​സ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ പി​ന്നാ​ലെ വി​ല​ക്ക​യ​റ്റ​ഭീ​തി​യും ശ​ക്ത​മാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ തീ​വി​ല​യ്​​ക്ക്​ പി​ന്നാ​ലെ സെ​സ്​ കൂ​ടി ചേ​രു​േ​മ്പാ​ൾ സാധാരണക്കാരന് കനത്ത ഭാരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

'ഷു​ഗർ കട്ട് ഡയറ്റ്'; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

കോപം നിയന്ത്രിക്കാൻ പഠിപ്പിച്ചത് യോഗയെന്ന് രമേശ് ചെന്നിത്തല; അന്താരാഷ്ട്ര യോഗാ ദിനത്തിൽ സന്ദേശങ്ങളുമായി കേരള നേതാക്കൾ

'അമ്മ'യെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല'; ജനറൽ ബോഡി യോ​ഗത്തിൽ വികാരാധീനനായി മോഹൻലാൽ

'കുറിയും ചരടും അറത്തു കളയാന്‍ നീയൊക്കെ ആരെടാ..?'; പൊളിറ്റിക്കല്‍ കഥാപാത്രവുമായി മുരളി ഗോപി; 'അനന്തന്‍ കാട്' ഗ്ലിംപ്‌സ്