ഫയല്‍ ചിത്രം 
Kerala

പ്രവേശന പരീക്ഷകള്‍ ഇനി ഓണ്‍ലൈനില്‍, എന്‍ജിനിയറിങ്ങിന് അഞ്ചു ശതമാനം സീറ്റില്‍ സൗജന്യ പഠനം

പ്രവേശന പരീക്ഷകള്‍ ഇനി ഓണ്‍ലൈനില്‍, എന്‍ജിനിയറിങ്ങിന് അഞ്ചു ശതമാനം സീറ്റില്‍ സൗജന്യ പഠനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍ജിനീയറിങ് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള സംസ്ഥാനത്തെ പ്രവേശനപരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനാകും. എന്‍ജിനീയറിങ്ങില്‍ അടുത്ത വര്‍ഷം പ്രവേശനം ഓണ്‍ലൈനാവുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. 


ഉന്നതവിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നല്‍കുന്ന പരമാവധി സേവനങ്ങളും ഓണ്‍ലൈനാകുകയാണ്. വിദ്യാര്‍ഥിപ്രവേശനം, അറിയിപ്പുകള്‍ തുടങ്ങി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വരെ താമസിയാതെ ഓണ്‍ലൈനില്‍ ലഭ്യമാകും. സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിനീയറിങ് കോളജുകളിലും അഞ്ച് ശതമാനം സീറ്റുകളില്‍ 2019-20 മുതല്‍ സൗജന്യപഠനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 

ന്യൂനപക്ഷവനിതകള്‍ക്ക് സൗജന്യമായി വീടുകള്‍ നല്‍കുന്ന ഇമ്പിച്ചിബാവ ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി 131 കോടി ചെലവില്‍ 3038 വീടുകള്‍, ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ക്കായി 13.5 കോടി ചെലവില്‍ 30,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള വിതരണപദ്ധതി, ന്യൂനപക്ഷവിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എട്ട് പുതിയ പിഎസ്‌സി/യുപിഎസ്‌സി കോച്ചിങ് കേന്ദ്രങ്ങള്‍ തുടങ്ങി ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പുകളുടെ നിരവധി നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.    

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും പ്രവേശനം, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ ഏകീകരിക്കും. ബിരുദപരീക്ഷകളുടെ ഫലം ഏപ്രില്‍ 30ന് മുമ്പും ബിരുദാനന്തരപരീക്ഷകളുടേത് മേയ് 30ന് മുമ്പും പ്രഖ്യാപിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ജലീല്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണമേന്‍മയും പ്രാപ്യതയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT