Kerala

പ്രായത്തേയും പരീക്ഷയേയും തോല്‍പ്പിച്ച മലയാളി അമ്മൂമ്മമാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം; അഭിമാനം

പഠന മികവിനാണ് കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയും രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്‌കാരം നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പഠിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചാണ് കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയും വാര്‍ത്തകളില്‍ നിറയുന്നത്. പ്രായത്തിന്റെ അവശതകളില്‍ തോല്‍ക്കാതെ പഠിച്ചു മുന്നേറിയ മലയാളി അമ്മൂമ്മമാരെ തേടി രാഷ്ട്രത്തിന്റെ ആദരം എത്തിയിരിക്കുകയാണ്. പഠന മികവിനാണ് കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയും രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്‌കാരം നേടിയത്. 

2018 ലെ തുല്യത പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്യായനി അമ്മ വിജയിച്ചത്. 96 കാരിയായ കാര്‍ത്യായനി അമ്മ ഇതോടെ വാര്‍ത്താ താരമായിരുന്നു. തനിക്ക് കംപ്യൂട്ടര്‍ പഠിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ അമ്മ മലയാളികള്‍ക്ക് അഭിമാനമായി മാറിയിരുന്നു.

105ാം വയസിലാണ് ഭാഗീരഥി അമ്മ നാലാം തരം തുല്യത പരീക്ഷ എഴുതുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥിയാണ് അമ്മ. മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗീരഥി അമ്മയെ പ്രശംസിച്ചിരുന്നു. മാര്‍ച്ച് എട്ടിന് നടക്കുന്ന ചടങ്ങില്‍വെച്ച് രാഷ്ട്രപതിയാണ് ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്