Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അമ്മയും കാമുകനും അറസ്റ്റില്‍

പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. കുട്ടിയുടെ അമ്മയും കാമുകനും പൊലീസ് പിടിയിലായി. 

ചെരണി നടുത്തൊടി നിയാസാണ് പിടിയിലായത്. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം പോവുകയായിരുന്നു. 

അമ്മയുടെ കാമുകനായ നിയാസ് പീഡിപ്പിച്ച വിവരം കുട്ടി അമ്മയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പുറത്താരോടും പറയരുതെന്ന് അമ്മ വിലക്കുകയായിരുന്നു. മലപ്പുറത്ത് ഒരു ലോഡ്ജില്‍ നിന്നാണ് നിയാസിനെ പൊലീസ് പിടികൂടിയത്. 

ഭര്‍തൃമതികളായ യുവതികളെ ഫോണിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ചൂഷണം ചെയ്യുകയും, ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമാണ് ഇയാളുടെ പതിവെന്ന് പൊലീസ് സൂചിപ്പിച്ചു. പോക്‌സോ നിയമപ്രകാരം കുട്ടിയുടെ അമ്മയ്‌ക്കെതിരെയും, കാമുകന്‍ നിയാസിനെതിരെയും പൊലീസ് കേസെടുത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി