Kerala

 പ്രൊഫസര്‍ ബി . സുജാതാദേവി അന്തരിച്ചു

എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫസര്‍ ബി. സുജാതാദേവി (72)അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫസര്‍ ബി. സുജാതാദേവി (72)അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രമുഖ കവയത്രി സുഗതകുമാരി ടീച്ചറുടെയും പരേതയായ ഹൃദയകുമാരി ടീച്ചറുടെയും സഹോദരിയാണ്.പരേതനായ അഡ്വക്കേറ്റ് വി ഗോപാലകൃഷ്ണന്‍നായരാണ് ഭര്‍ത്താവ്. മക്കള്‍ പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍,പത്മനാഭന്‍. മരുമക്കള്‍: സ്വപ്‌ന, വിനീത, സോണാള്‍.
 മൃതദേഹം ഉച്ചവരെ സുഗതകുമാരിടീച്ചറുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരച്ചടങ്ങുകള്‍  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 

വിവിധ സര്‍ക്കാര്‍ കോളെജുകളില്‍ ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. 'കാടുകളുടെ താളം തേടി' ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

താക്കോല്‍ എത്തിക്കാതെ ജീവനക്കാരന്‍, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്‌കാരം; പുറത്തേയ്ക്ക് തീ ആളി

വെറും 100 രൂപയ്ക്ക് 'എ ഐ' പഠിക്കാം; ഐഐടി മദ്രാസ് തയ്യാറാക്കിയ കോഴ്സുകൾ, അവസാന തീയതി മേയ് 10

'ടിആര്‍എസ്'; സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെ കവിത, തീരുമാനം ബിആര്‍എസില്‍ നിന്ന് പുറത്തായതിന് പിന്നാലെ

വെടിക്കെട്ടു ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കി, വാല്‍പ്പാറ അപകടത്തെ അവഗണിച്ചു: മഞ്ഞളാംകുഴി അലി

SCROLL FOR NEXT