Kerala

പ്രേക്ഷകര്‍ക്ക് ലാല്‍സലാം പറഞ്ഞ് സഖാവിന്റെ അണിയറ പ്രവര്‍ത്തകര്‍

പ്രേക്ഷകര്‍ ആവേശത്തോടെയാണ് നിവിന്‍ പോളി ചിത്രം സഖാവിനെ വരവേറ്റത്. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്താവണമെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നിവിന്‍പോളി നായകനായി എത്തിയ സഖാവ് എന്ന ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിനുലഭിക്കുന്ന തരത്തില്‍ വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ചിത്രം വരവേറ്റത്. സിനിമയക്ക്  നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു. ഒരുപാട് പേരുടെ കൂട്ടായ്മയുടെയും കഠിനാധ്വനത്തിന്റൈയും ശ്രമമാണ് ചിത്രം. ചിത്രത്തെ അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും നന്ദി പറയാന്‍ കുറെ പേരുണ്ടെന്നും സിദ്ധാര്‍ത്ഥ് ശിവ അഭിപ്രായപ്പെട്ടു.

ആദ്യത്തെ കമ്യൂണിസ്റ്റ് കാരക്ടര്‍ ഹാപ്പിയായി. വളരെ വളരെ സന്തോഷമുണ്ടെന്നും ലാല്‍സലാം എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം

സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്ത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചൗവ്വോ പൗലോയ്ക്ക് ശേഷം ശിവ ഒരുക്കന്ന ചിത്രമാണ് സഖാവ്. ക്മ്യൂണിസ്റ്റുകാരന്‍ എന്താവണം എന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍, കുതിരവട്ടം പപ്പുവിന്റെ മകന്‍, മുസ്തഫ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT