Kerala

പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കും; ഉച്ചയ്ക്ക് ഫലമറിയാം

ഉച്ചയ്ക്ക്  രണ്ട് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹ​യ​ർ സെ​ക്ക​ൻഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി രണ്ടാം വർഷ പൊതുപ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക്  രണ്ട് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുന്നത്.

മാ‍‍ർച്ച് പകുതിയോടെ ആരംഭിച്ച ഹയ‍ർ സെക്കൻഡറി പരീക്ഷകൾ കോവിഡിനെ തുട‍ർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. ജൂലൈ ആദ്യം ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും തിരുവനന്തപുരം നഗരത്തിൽ അപ്രതീക്ഷതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം  വൈകുകയായിരുന്നു.

പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://results.itschool.gov.inhttp://dhsekerala.gov.in, http://www.results.kite.kerala.gov.in, http://www.kerala.gov.inഎന്നിവയിൽ പ്രസിദ്ധീകരിക്കും

സഫലം 2020,  ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവ്, സഫലം ആപ്പുകളിൽ ലഭ്യമാകും.

അഞ്ചര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് ഫലമറിയാൻ കാത്തിരിക്കുന്നത്. അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാർതിഥികൾ പരീക്ഷയ്ക്ക് ഹാജരായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT