Kerala

പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മരം വെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടിൽ തങ്കമണി എന്ന തങ്കരാജ് (63) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മധ്യവയസ്കൻ മരിച്ചു. മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടിൽ തങ്കമണി എന്ന തങ്കരാജ് (63) ആണ് മരിച്ചത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പ്ലാവ് മുറിക്കുന്നതിനിടെ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് തങ്കരാജിന്‍റെ കുടുംബം. 

പ്ലാവിന്റെ കൊമ്പ് മുറിക്കുന്നതിനിടെ മുറിച്ച ഭാഗത്തോടൊപ്പം തങ്കരാജ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഴ്ച്ചയിൽ സമീപത്തെ ചീലാന്തി മരത്തിലിടിച്ച ശേഷം നിലത്തു വീണ് തലയുടെ പിൻഭാഗത്ത് കല്ല് കുത്തിക്കയറിയ തങ്കരാജ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം സംസ്കരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT