പ്രതീകാത്മക ചിത്രം 
Kerala

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ന​ഗ്ന ചിത്രങ്ങൾ ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണി; സ്വർണാഭരണങ്ങൾ കവർന്നു; അറസ്റ്റ്

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ന​ഗ്ന ചിത്രങ്ങൾ ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണി; സ്വർണാഭരണങ്ങൾ കവർന്നു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കവലക്കാടൻ ഷൈജു (46) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിഐ. ബികെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഒരു വർഷം മുമ്പ്  പരിചയത്തിലായ യുവതിയെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണപ്പെടുത്തി യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ഭീഷണി തുടരുകയും ചെയ്തു. 

ഒരു വർഷത്തോളം  ഭീഷണി തുടർന്നതോടെ മാനസിക സംഘർഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി ഇയാളെ കുടുക്കിയത്. 

ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 

പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്‌ഐമാരായ എംഎ ബാഷി, സിപി ഷിബു, സിപിഒ പിഎം ദിനേശൻ എന്നിവരുമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

മനഃപൂർവ്വം അല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറെന്ന് പ്രതി, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ഡോ. വന്ദനദാസ് കൊലക്കേസിൽ ശിക്ഷ 21 ന്

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

SCROLL FOR NEXT