Kerala

ഫോണ്‍ നമ്പര്‍ ചതിച്ചു ? ശൂരനാടിന് പുറത്തേക്ക് പോകാത്ത യുവാവിന് പഞ്ചാബില്‍ നടന്ന കൊലപാതകത്തിന് സമന്‍സ്

 മരിക്കും മുമ്പ് സഹോദരനെ ഫോണ്‍ വിളിച്ച സതീഷ്‌കുമാര്‍, തന്നെ ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ കൈമാറിയ നമ്പറാണ് സുനിലിന്റേത്. അന്ന് രാത്രി സതീഷ്‌കുമാര്‍ മരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

 കൊല്ലം: സംസ്ഥാനം വിട്ട് മറ്റെങ്ങും പോകാത്ത തനിക്ക് പഞ്ചാബില്‍ നിന്ന് സമന്‍സ് വന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശൂരനാട് പോരുവഴിക്കാരന്‍ സുനില്‍. ഹരിയാന സ്വദേശി പഞ്ചാബില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലാണ് സുനിലിന് സമന്‍സ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ പട്യാല റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഭിവാനിക്കാരനായ സതീഷ്‌കുമാര്‍ എന്നയാള്‍ മരിച്ചിരുന്നു. മരിക്കും മുമ്പ് സഹോദരനെ ഫോണ്‍ വിളിച്ച സതീഷ്‌കുമാര്‍, തന്നെ ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ കൈമാറിയ നമ്പറാണ് സുനിലിന്റേത്. അന്ന് രാത്രി സതീഷ്‌കുമാര്‍ മരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിന് ഹാജരാകാനാണ് സമന്‍സ്.

താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും മലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ലെന്നും സുനില്‍ പറയുന്നു. നമ്പര്‍ എഴുതിയെടുത്തപ്പോള്‍ വന്ന പിഴവാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT