Kerala

ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയെക്കൂടി യുഡിഎഫില്‍ എത്തിക്കണം; നിര്‍ദേശവുമായി ജോസഫ് വാഴയ്ക്കന്‍

ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയെക്കൂടി യുഡിഎഫില്‍ എത്തിക്കണം; നിര്‍ദേശവുമായി ജോസഫ് വാഴയ്ക്കന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്ന വിശാല ലക്ഷ്യത്തോടെ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിച്ച സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനെക്കൂടി മുന്നണിയില്‍ എത്തിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍. അവര്‍ കൂടി വന്നാലേ കേരള കോണ്‍ഗ്രസ് പൂര്‍ണമാവുകയുള്ളൂവെന്ന് വാഴയ്ക്കന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യ്തു, രാജ്യസഭാ സീറ്റെന്ന കനത്ത വിലനല്‍കിയാണ് കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്നതെന്ന് വാഴയ്ക്കന്‍ കുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ്(എം) ലെ അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജ് നേത്രത്വം നല്‍കുന്ന ജനാധിപത്യ കേരളാകോണ്‍ഗ്രസിനെകൂടി യുഡിഎഫില്‍ എത്തിക്കാന്‍ കേരളാകോണ്‍ഗ്രസ്(എം) മുന്‍കൈ എടുക്കണം. അവര്‍കൂടി വന്നാലേ കേരളാകോണ്‍ഗ്രസ് പൂര്‍ണ്ണമാകുകയുള്ളു, പ്രത്യേകിച്ചു എറണാകുളം ഇടുക്കി ജില്ലകളില്‍. 

ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ കൂടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുതെന്ന് വാഴയ്ക്കന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

ബുക്ക് മൈ ഷോയിലൂടെ മോദിയുടെ പരിപാടി; ഒരു മണിക്കൂറില്‍ ടിക്കറ്റ് തീര്‍ന്നു, 42,000 പേര്‍ വെയിറ്റിങ് ലിസ്റ്റില്‍

തൃക്കാക്കര കോളജ് മോർഫിങ് കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ടെല​ഗ്രാം ​ഗ്രൂപ്പിലെ അം​ഗം

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ