Kerala

ഫ്‌ലാറ്റില്‍ 12 മണിക്കൂര്‍ വരെ ലഹരി നല്‍കുന്ന മയക്കുമരുന്ന് പാര്‍ട്ടികള്‍; നടിയും ഡ്രൈവറും പിടിയില്‍ 

വിലകൂടിയ മയക്കുമരുന്നുമായി സിനിമസീരിയല്‍ നടിയും ഡ്രൈവറും  കാക്കനാട് പൊലീസിന്റെ പിടിയിലായി

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്: വിലകൂടിയ മയക്കുമരുന്നുമായി സിനിമസീരിയല്‍ നടിയും ഡ്രൈവറും  കാക്കനാട് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം തുമ്പയില്‍ പുതുവല്‍പുരയിടം വീട്ടില്‍ അശ്വതി ബാബു (22), ഇവരുടെ ഡ്രൈവറായ
കോട്ടയം ചിങ്ങവനം പറയംതറ വീട്ടില്‍ ബിനോ എബ്രഹാം (38) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ബംഗലൂരുവില്‍ നിന്ന് കാറിലെത്തിച്ച മയക്കുമരുന്ന് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് വിറ്റഴിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച ഉച്ചയോടെ കാക്കനാട് പാലച്ചുവടിലെ സ്വകാര്യ ഫ്‌ളാറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍വച്ച് മയക്കുമരുന്ന് അടങ്ങിയ ബാഗ് കൈമാറുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് ഗ്രാം എം.ഡി.എം.എ. (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍)യെയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 

എം.ഡി.എം.എ. മയക്കുമരുന്നിന്റെ നാല് ഗ്രാം അശ്വതി ബാബുവില്‍ നിന്നും ഒരു ഗ്രാം ഡ്രൈവറുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഗ്രാമിന് 2,000 രൂപയിലധികം വിലയുള്ള ഈ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ വിട്ടുപോവാത്ത ലഹരിയാണ്. സിനിമ  സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അശ്വതി ബാബു ഫ്‌ളാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പവും ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT