Kerala

ബസ് കാത്ത് നിന്നു മടുത്തു, യുവാവ് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടന്നു; ബസ് പോസ്റ്റിലിടിച്ചതോടെ കുടുങ്ങി

ആറ്റിങ്ങല്‍ ഭാഗത്തേക്ക് അടുത്തൊന്നും വണ്ടി പുറപ്പെടുന്നില്ലെന്ന് മനസിലാക്കിയ അലോഷ് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബസുമായി പോവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബസ് കാത്ത് നിന്നു മടുത്ത യുവാവ് കെഎസ്ആര്‍ടിസി ബസുമായി കടന്നു കളയാന്‍ ശ്രമിച്ചു. കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നുമാണ് ആറ്റിങ്ങല്‍ മണബൂര്‍ സ്വദേശിയായ അലോഷ് ബസുമോടിച്ച് പോയത്. 

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിലേക്ക് പോകുന്നതിനായാണ് ഇയാള്‍ സ്റ്റാന്‍ഡിലെത്തിയത്. എന്നാല്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് അടുത്തൊന്നും വണ്ടി പുറപ്പെടുന്നില്ലെന്ന് മനസിലാക്കിയ അലോഷ് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബസുമായി പോവുകയായിരുന്നു. 

ഫാസ്റ്റ് പാസഞ്ചറുമെടുത്തായിരുന്നു ആറ്റിങ്ങലിലേക്ക് ഇയാളുടെ പോക്ക്. എന്നാല്‍ ഒരു കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോഴേക്കും ചിന്നക്കടയിലെ ഒരു പോസ്റ്റില്‍ ബസ് ഇടിച്ചു. അലോഷ് ബസ് ഉപേക്ഷിച്ച് പോവുകയും ചെയ്തു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എത്തി വന്നു നോക്കിയിട്ടും ബസില്‍ ആരെയും കണ്ടില്ല. 

കുറഞ്ഞ് നേരത്തിന് ശേഷം ഓടുന്നതിന് ഇടയില്‍ ബസില്‍ കുടുങ്ങിപ്പോയ ഷൂ എടുക്കുന്നതിനായി അലോഷി തിരിച്ചു  വരികയും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങുകയുമായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നിരിക്കാം ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT