Kerala

ബാങ്കിലും സ്‌കൂളിലും പെട്രാള്‍ പമ്പിലും പച്ചക്കറിക്കടയിലും കല്യാണവീട്ടിലും പോയി; തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ റൂട്ട്മാപ്പ് സങ്കീര്‍ണം

കോവിഡ് 19 സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലം. റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഉറവിടം വ്യക്തമല്ല. സുഹൃത്തിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു. ബാങ്കിലും സ്‌കൂളിലും നിരവധി കടകളിലും പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കൂടുതലായി എന്തെങ്കിലും അറിയിക്കുവാന്‍ ഉണ്ടെങ്കില്‍ 1077, 9188610100 എന്ന ഫോണ്‍ നമ്പറുകളില്‍ അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതസയം തലസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച വിഎസ്എസ്ഇ ജീവനക്കാരന്‍ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും ഭീകരമായി തോന്നിയത് കോവിഡ് ബാധിതന്‍ കല്യാണ വീട്ടില്‍ പോയതാണെന്നും മന്ത്രി. മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അതിന് അപ്പുറമുള്ള വിവാഹങ്ങള്‍ക്കൊന്നും ഈ സാഹചര്യത്തില്‍ നമ്മള്‍ പോകേണ്ടതില്ല. ഈ സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള ആളുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT