Kerala

ബാലഭാസ്‌കറിന്റെ മൊബൈല്‍ഫോണ്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ ; വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ 

കാറിന് പിന്നിലായിരുന്നു ബാലഭാസ്‌കര്‍. പിന്‍സീറ്റിനിടയില്‍ അദ്ദേഹം ബോധമറ്റ നിലയിലായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ആളാണ് ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നിര്‍ണായകമായി ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കാറിന് സമീപം നാലുപേരും പിന്നില്‍ 15 ഓളം പേരും നില്‍പ്പുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം കണ്ടത്. തന്നോടൊപ്പം ബന്ധുവും ഉണ്ടായിരുന്നു. 

ഡ്രൈവിംഗ് സീറ്റില്‍ ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ആളാണ് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് ബോധമുണ്ടായിരുന്നു. അപകടത്തില്‍ കാലുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. കാറിന്റെ വാതില്‍ പൊളിച്ചാണ് അയാളെ പുറത്തെത്തിച്ചത്. പരിക്കേറ്റ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. കാറിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്. കാറിന് പിന്നിലായിരുന്നു ബാലഭാസ്‌കര്‍. പിന്‍സീറ്റിനിടയില്‍ അദ്ദേഹം ബോധമറ്റ നിലയിലായിരുന്നു. അപകടം എന്ന പ്രതീതിയാണ് അന്ന് തോന്നിയത്. സംശയം തോന്നിയിരുന്നില്ല എന്നും നന്ദു പറഞ്ഞു. 

അതിനിടെ ബാലഭാസ്‌കറിന്റെ മൊബൈല്‍ഫോണ്‍ ഡിആര്‍ഐയുടെ കയ്യിലുണ്ടെന്ന് പ്രകാശന്‍ തമ്പിയുടെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശന്‍ തമ്പി ഇക്കാര്യം അറിയിച്ചത്. പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഡിആര്‍ഐ ലഭിച്ച മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനിടെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു എന്ന പ്രകാശന്‍തമ്പിയുടെ മൊഴി സ്ഥിരീകരിച്ച് സുഹൃത്ത് രംഗത്തെത്തി. 

പ്രകാശന്‍ തമ്പിയുടെ സുഹൃത്ത് ജലീലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്തെ ജ്യൂസുകടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. താനും സുഹൃത്ത് സുനില്‍രാജും ഒപ്പം പോയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് താനല്ലെന്ന് അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും ജലീല്‍ പറഞ്ഞു. 

അതേസമയം അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നതു െ്രെഡവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയതായി സൂചന. അര്‍ജുന്റെ മുറിവുകളും കാറും പരിശോധിച്ചാണു കണ്ടെത്തല്‍. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തലവനായ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ.ഹരികൃഷ്ണനാണ്  മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് അധികൃതര്‍ റിപ്പോര്‍ട്ട് കൈമാറിയത്. 

ഇതോടെ ആരാണു കാറോടിച്ചതെന്നതിനു ശാസ്ത്രീയമായ തെളിവു ലഭിച്ചതായി അന്വേഷണ സംഘം സൂചിപ്പിച്ചു. അര്‍ജുന്‍ തന്നെയാണു കാറോടിച്ചതെന്നു ബാലഭാസ്‌കറിന്റെ ഭാര്യയും ഒന്നാം സാക്ഷിയുമായ ലക്ഷ്മിയും മറ്റു പലരും മൊഴി നല്‍കിയിരുന്നെങ്കിലും ബാലഭാസ്‌കറാണു കാറോടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. അപകടത്തിനു ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി െ്രെഡവറും അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT