Kerala

ബിജെപിയില്‍ നിന്ന് ഒരുവോട്ട് പോലും കെ സുധാകരന് ലഭിക്കില്ല: സികെ പത്മനാഭന്‍

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയില്‍നിന്ന് ഒരു വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് ലഭിക്കില്ലെന്ന് സികെ പത്മനാഭന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയില്‍നിന്ന് ഒരു വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് ലഭിക്കില്ലെന്ന് എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സികെ പത്മനാഭന്‍. സംസ്ഥാനം ഭരിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ നേടിയാണ് സിപിഎം പ്രചാരണത്തില്‍ ഒന്നാമത് നില്‍ക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ഥികള്‍ കണ്ണൂരില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ ഉറച്ച നിലപാടെടുത്ത സുധാകരന് ഒരു വോട്ടു പോലും സ്വന്തം പാളയത്തില്‍നിന്ന് വിട്ടുകൊടുക്കില്ലെന്ന് സി.കെ.പത്മനാഭന്‍.

അവസാനം പ്രചാരണത്തിനിറങ്ങിയാലും ആദ്യമെത്തുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ. ആദ്യം പ്രചാരണത്തിനിറങ്ങിയ എല്‍ഡിഎഫിനോട് പറയാനുള്ളത് ഈ ഗുണപാഠകഥയാണ്. വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന തിരക്കിലാണ് സി.കെ.പത്മനാഭന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിവാഹം കഴിക്കുന്നത് വേലക്കാരിയെ അല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ'

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല; സൂപ്പര്‍ താരമില്ലാതെ പോര്‍ച്ചുഗല്‍ കളത്തിലേക്ക്

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്കേ കഴിയു'

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും കെസി പക്ഷം; ചെന്നിത്തലയുടെ വിശ്വസ്തരെ വെട്ടി; സതീശനെ പിന്തുണയ്ക്കുന്നത് എട്ടുപേര്‍

SCROLL FOR NEXT