പ്രതീകാത്മക ചിത്രം 
Kerala

ബിജെപിയുടെ പരിപാടി ദിവസം കടകള്‍ അടയ്ക്കരുത്‌;  കര്‍ശന നടപടി;  നോട്ടീസുമായി പൊലീസ്‌; വിവാദം

മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താര്‍ നടത്തരുതെന്നും വര്‍ഗീയപരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നോട്ടീസില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന പരിപാടിയുടെ മുന്നോടിയായി കടകള്‍ അടക്കയ്ക്കരുതെന്നും അടച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കാണിച്ച് കടകള്‍ക്ക് നോട്ടീസ് വിതരണം ചെയ്ത് പൊലിസ്. ഇടുക്കി കരിമണ്ണൂര്‍ പൊലിസാണ് കടകള്‍ക്ക് നോട്ടീസ് നല്‍കിയത്.

മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താര്‍ നടത്തരുതെന്നും വര്‍ഗീയപരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നോട്ടീസില്‍ പറയുന്നു. അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബുധനാഴ്ച നല്‍കിയ നോട്ടീസില്‍ പറയുന്നു.

നോട്ടീസ് വിവാദമായതോടെ കൊടുത്തതെല്ലാം പൊലിസ് തിരിച്ചുവാങ്ങി തടിതപ്പുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി