Kerala

ബിനോയ് കോടിയേരിയുടെ പണമിടപാടിനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല; അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി

പാര്‍ട്ടിക്കു ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സര്‍ക്കാരിനു പരാതി ലഭിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പോലെ അന്വേഷണം നടത്താന്‍ സര്‍ക്കാരിനാവില്ല. ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടില്‍ സര്‍ക്കാരിനു പരാതി ലഭിച്ചിട്ടില്ല. സര്‍ക്കാരിന് അതില്‍ പ്രശ്‌നമില്ല. പാര്‍ട്ടിക്കു ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട വിഷയം സഭയില്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പട്ടു. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ കേസുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.

അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

'പ്രതിയ്ക്ക് പോലും അറിയില്ല ആ നാല് പേരെ എന്തിന് കൊന്നുവെന്ന്'; 'ദി തേർഡ് മർഡർ' ട്രെയിലർ

'142, 139, 126, 110, 103, 101'... 3 കളി 6 സെഞ്ച്വറികള്‍! 'സൂപ്പര്‍ ബാറ്റിങ് സണ്‍ഡേ'

'നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു': ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു