Kerala

ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിളിച്ചവരാണ് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നത് : ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്‍

വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്നാണ് ഗണേഷ്‌കുമാര്‍ വിളിച്ചത്. ആ ഗണേഷിന് വേണ്ടി വോട്ടുപിടിച്ച ചരിത്രമാണ് ഡിവൈഎഫ്‌ഐക്കുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : എകെജി വിവാദത്തില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍. ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ആകാശത്തിലേക്ക് വാണം വിടുന്നയാളെന്നും ആക്ഷേപിച്ചവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ഈ പ്രസ്താവനയില്‍ ഇവര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഇവരാണ് എകെജിക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ ബല്‍റാമിനോട് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നത്. 

സ്‌കൂള്‍ പ്രിന്‍സിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കും മറ്റേ പണിയാണെന്ന് ആക്ഷേപിച്ച മന്ത്രി ഇപ്പോഴും ഈ സര്‍ക്കാരില്‍ മന്ത്രിയായി തുടരുന്നു. വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്നാണ് കെ ബി ഗണേഷ്‌കുമാര്‍ വിളിച്ചത്. ആ ഗണേഷ് കുമാറിന് വേണ്ടി വോട്ടുപിടിച്ച ചരിത്രമാണ് ഡിവൈഎഫ്‌ഐക്കുള്ളത്. 

എകെജിക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ വിടി ബല്‍റാം എംഎല്‍എയെ  ആക്രമിച്ചും ഭീഷണിപ്പെടുത്തിയും മാപ്പു പറയിക്കാമെന്ന് മാര്‍കിസിസ്റ്റ് പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും കരുതേണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT