Kerala

ബിഷപ്പ് ജയിലില്‍ തന്നെ ; ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെയാണ് നീട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് ബിഷപ്പിനെ പാല കോടതിയില്‍ ഹാജരാക്കിയിരുന്നു. 

പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. 

ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അടുത്തയാഴ്ച  ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകരുടെ നീക്കം. അതേസമയം ബിഷപ്പിനെതിരെയുള്ള  അനുബന്ധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസിന്റെ നീക്കം. ബിഷപ്പിനെതിരെ കൂടുതല്‍ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും. 

കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ അടക്കം നിരവധി പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുണ്ട്. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുറവിലങ്ങാട് മഠത്തില്‍ വെച്ച് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന