Kerala

ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനില്‍ നിന്നും പിടികൂടിയത് 10 കോടിയുടെ കള്ളപ്പണം ; സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയില്‍

ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാള്‍, ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ജലന്ധര്‍ : ബിഷപ്പ്  ഫ്രാങ്കോയുടെ വിശ്വസ്തനായ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും പിടികൂടിയത് 10 കോടിയുടെ കള്ളപ്പണം. കണക്കില്‍പ്പെടാത്ത പണമാണ് ഇതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കള്ളപ്പണവുമായി ജലന്ധറിലെ വസതിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.  

ഫാ. ആന്റണിക്കൊപ്പം വേറെ ആറുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. തരണ്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലുള്ളതെന്നാണ് സൂചന. 

ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി. 

ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാള്‍, ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'