Kerala

ബീഡി വലിച്ചത് തടഞ്ഞു; അമ്മയെ കല്ലു കൊണ്ടടിച്ച് വീഴ്ത്തി മകന്‍

ബീഡി വലിച്ചതു തടഞ്ഞ അമ്മയെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ കല്ലു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബീഡി വലിച്ചതു തടഞ്ഞ അമ്മയെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ കല്ലു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി. ഐരാണിമുട്ടം  സ്വദേശിനിക്കാണ് അടിയേറ്റത്. ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ജറി ഐസിയുവില്‍ കഴിയുന്ന ഇവരുടെ തലച്ചോറില്‍ നിന്നു രക്തസ്രാവമുണ്ട്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. പുകവലിച്ചതു തടഞ്ഞ അമ്മ  മകന്റെ ബീഡി പിടിച്ചു വാങ്ങി. പിന്നീട് ബീഡി ആവശ്യപ്പെട്ട് ബഹളം വച്ച മകന്‍ അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്തു ആക്രമിക്കുകയായിരുന്നു.

ഇടതുകണ്ണിനും എല്ലുകള്‍ക്കും സാരമായി പരുക്കേറ്റെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മകനെ  ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാന്‍ ശ്രമിച്ച വീട്ടിലെ ജോലിക്കാരിക്കും മര്‍ദനമേറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT