Kerala

ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി; മഴ കനക്കും, കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്‌

പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായതോടെ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ ലഭിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ടായിരിക്കും. കോഴിക്കോട് ശനിയാഴ്ചയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡീഷയുടെ തീരത്ത് നിന്നും 310 മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍. മണിക്കൂറില്‍ 160 കിമീ വരെ കാറ്റ് വേഗമാര്‍ജിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗാള്‍ തീരം തൊടുമ്പോഴേക്കും ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കണക്കാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി