Kerala

ബെംഗളൂരുവില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി

പ്രളയം നേരിട്ട കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സംസ്ഥാനത്ത് നേരിട്ട ശക്തമായ പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനസ്ഥാപിച്ചു. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളാണ് ഓടിത്തുടങ്ങിയത്. പ്രളയം നേരിട്ട കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

തിങ്കളാഴ്ച കോഴിക്കോടേക്ക് എട്ട് ബസുകള്‍ സര്‍വീസ് നടത്തി. മാനന്തവാടി വഴി പയ്യന്നൂരേക്ക് രണ്ട് ബസുകളും കണ്ണൂരേക്ക് ഒരു ബസുമാണ് സര്‍വീസ് നടത്തിയത്. കുറ്റിയാടി ചുരം വഴിയുള്ള തൊട്ടില്‍ പാലം ബസും ഇന്നലെ സര്‍വീസ് നടത്തിയിരുന്നു. അതേസമയം, തെക്കന്‍ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ക്ക് തടസം നേരിട്ടിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21