Kerala

ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി; ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു

സ്‌കൂൾ അവധിയെ തുടർന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. 15കാരനായ ശ്രീദേവൻ ആണു മരിച്ചത്. കീരാലൂർ സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർഥിയാണ്.

സ്‌കൂൾ അവധിയെ തുടർന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശ്രീദേവൻ വീടിന്റെ മുകളിലെ നിലയിൽ ബോക്സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. അമ്മയുടെ മാതാപിതാക്കൾ മാത്രമാണു അപകടമുണ്ടായപ്പോൾ വീട്ടിലുണ്ടായിരുന്നത്. ഒല്ലൂർ പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

 കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ  ഹരികുമാറിന്റെ മകനാണ് ശ്രീദേവൻ. എംജി യുണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനാണ് ഹരികുമാർ. അമ്മ ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ. സംസ്കാരം പിന്നീട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT