Kerala

ബ്രേക്ക് ദ ചെയിന്‍; അംബാസഡര്‍മാരായി സ്‌കൂള്‍ കൂട്ടികള്‍

കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്.

പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ബ്രേക്ക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ബോധവല്‍ക്കരണവും നല്‍കും. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രോട്ടോകോള്‍, പ്രതിരോധ നടപടികള്‍, ആരോഗ്യ കാര്യങ്ങള്‍, റിവേഴ്സ് ക്വാറന്റൈന്‍ എന്നീ കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദര്‍ അവബോധം നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT