പ്രതീകാത്മക ചിത്രം 
Kerala

ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു

ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആന സന്തം പാപ്പാന്റെ കൈ കടിച്ചെടുത്തു. ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനടിയിലാണ് ആന പാപ്പാന്റെ കൈയും അതിനൊപ്പം കടിച്ചെടുത്തത്. 


ആലപ്പുഴ കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപന്റെ വലതു കൈയാണ് ആന കടിച്ചെടുത്തത്.  ഉത്സവ ആവശ്യങ്ങള്‍ക്കായി പ്രതാപന്‍ പാട്ടത്തിനെടുത്ത നാരായണന്‍ എന്ന ആനയാണ് അക്രമം കാണിച്ചത്. 

ഇന്നലെ വൈകിട്ട് ഏഴരയോടെ പ്രതാപന്റെ വീടിനു സമീപം നന്തികാട്ട് പുരയിടത്തിലായിരുന്നു സംഭവം. അഞ്ചു മാസം മുന്‍പ് പത്തനംതിട്ട കോഴഞ്ചേരിയില്‍നിന്നാണ് നാരായണനെ പ്രതാപന്‍ പാട്ടത്തിനെടുത്തത്. വേര്‍പെട്ടുപോയ കൈ തുന്നിച്ചേര്‍ക്കാനായി പാപ്പാനെ എറണാകുളത്തെ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബന്ധുവായ പെണ്‍കുട്ടിയെ ആനയെ കാണിക്കാനും മരുന്നു ചേര്‍ത്ത പഴം നല്‍കാനുമായാണു പ്രതാപന്‍ ആനയുടെ അടുത്തെത്തിയത്. കുട്ടിയെ മാറ്റി നിര്‍ത്തിയശേഷം ആനയുടെ വായ്ക്കുള്ളിലേക്കു പഴം വച്ചുകൊടുക്കുന്നതിനിടയില്‍ പ്രതാപനെ തട്ടിമറിച്ചിട്ട ആന കൈ കടിച്ചെടുക്കുകയായിരുന്നു.

പ്രതാപന്റെ വലതുകൈ ഉടലില്‍ നിന്നു വേര്‍പെട്ടു. ഓടിയെത്തിയ അയല്‍വാസി ശ്രീക്കുട്ടനാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പ്രതാപനെ ആനയുടെ സമീപത്തുനിന്നു വലിച്ചുമാറ്റിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. വേര്‍പെട്ട കൈ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീടു പ്രതാപനെ എറണാകുളത്തെ സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആനയെ തളച്ച പുരയിടം പൊലീസ് കാവലിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന