Kerala

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷന്‍, ആളുമാറി വെട്ടിയത് ഭര്‍ത്തൃസഹോദരനെ, ഗുണ്ടാത്തലവന്‍ പിടിയില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടഷന്‍, ആളുമാറി വെട്ടിയത ഭര്‍ത്തൃസഹോദരനെ, ഗുണ്ടാത്തലവന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത് ആളുമാറി ഭര്‍ത്തൃസഹോദരനെ വെട്ടിയ ഗുണ്ടാത്തലവന്‍ പൊലീസ് പിടിയില്‍. കിളികൊല്ലൂര്‍ കാട്ടുപുറത്ത് വാവാച്ചി എന്നു വിളിക്കുന്ന ദിനേഷ്‌ലാലാണു അറസ്റ്റിലായത്. 

വടക്കന്‍ പറവൂര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ദിനേഷ്‌ലാലും സംഘവും ആളുമാറി സഹോദരനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ തിരികെ അക്രമിച്ചതോടെ ഗുണ്ടാസംഘം വിരണ്ടോടി രക്ഷപ്പെട്ടു. 2016 ഏപ്രില്‍ 27നാണ് സംഭവം. ഗോതുരുത്തു സ്വദേശിയുടെ ഭാര്യയും ഗള്‍ഫിലുള്ള കാമുനുമാണു പ്രതികള്‍ക്കു ക്വട്ടേഷന്‍ കൊടുത്തത്.

ഒളിവില്‍ പോയ ദിനേഷ്‌ലാല്‍ പല തവണ വീടുകള്‍ മാറി താമസിക്കുകയായിരുന്നു. പൊലീസിനെ വെട്ടിക്കാന്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ നമ്പറും അടിക്കടി മാറ്റിയിരുന്നു. റൂറല്‍ എസ്പി: എ.വി.ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ പിടികൂടിയത്.

പുനലൂര്‍, കിളികൊല്ലൂര്‍, കൊല്ലം മേഖലയില്‍ പല ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്, രാഷ്ട്രീയ നേതാവ് കലയനാട് ബിജു, കണ്ടെയ്‌നര്‍ സന്തോഷ് എന്നിവരെ വെട്ടിപരുക്കേല്‍പ്പിച്ച കേസുകളിലും പ്രതിയാണ്. ഗുണ്ടാനിയമപ്രകാരവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT