Kerala

ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, അന്വേഷണം തുടങ്ങി

ശനിയാഴ്‌ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പയ്യോളി: ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഷര്‍മില ഷെറിന്‍(24) ആണ്‌ മരിച്ചത്‌.

വടകര ഏറാമല സ്വദേശിനിയാണ്‌ ഷര്‍മില. ഷര്‍മിലയുടേയും തിക്കോടി കോടിക്കല്‍ പോക്കര്‍ വളപ്പില്‍ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട്‌ നാല്‌ വര്‍ഷമായി. വിദേശത്തായിരുന്ന ഭര്‍ത്താവ്‌ ഏതാനും മാസമായി നാട്ടിലുണ്ട്‌.

ശനിയാഴ്‌ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവര്‍ക്ക്‌ ഒരു വയസുള്ള മകനുണ്ട്‌. മരണത്തിയില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്‌. ഇതോടെ പൊലീസ്‌ അന്വേഷണം തുടങ്ങി. കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയതിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

കൂട്ടലും കുറയ്ക്കലും കഴിഞ്ഞാൽ അടിപതറുന്നു; ആൽജിബ്രയും ഭിന്നസംഖ്യകളും കേരളത്തിലെ കുട്ടികൾക്ക് കീറാമുട്ടി