Kerala

ഭാര്യയും മകളും പരാതി നല്‍കി; സിഐ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു; പൊലീസിനെ ഫോണില്‍ അറിയിച്ച് യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയും മകളും പൊലീസില്‍ തനിക്കെതിരെ പരാതി നല്‍കിയതിന്റെ മനോവിഷമത്തില്‍ പൊലീസിനെ ഫോണില്‍ വിളിച്ചറിയിച്ച് യുവാവ് ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാര്യയും മകളും പൊലീസില്‍ തനിക്കെതിരെ പരാതി നല്‍കിയതിന്റെ മനോവിഷമത്തില്‍ പൊലീസിനെ ഫോണില്‍ വിളിച്ചറിയിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ചെമ്പഴത്തി ആഹ്ലാദപുരം രജുഭവനില്‍ ജെഎസ് രജുകുമാറാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയരജുകുമാര്‍ മകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കിണറ്റിലിട്ട ശേഷം ഭാര്യയെയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകളെയും മര്‍ദിച്ചു. വീട്ടില്‍ നിന്നിറങ്ങിയോടിയ അമ്മയും മകളും കാര്യവട്ടത്തെ ഒരഭയ കേന്ദ്രത്തില്‍ രാത്രികഴിച്ചുകൂട്ടി. രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് സിഐ ഫോണ്‍ വിളിച്ച് രജുകുമാറിനോട് സ്‌റ്റേഷനിലേക്ക് വരാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

അല്‍പസമയത്തിന് ശേഷം തിരിച്ചുവിളിച്ച രജുകുമാര്‍  താന്‍ വരുന്നില്ലെന്നും തൂങ്ങിമരിക്കാന്‍ പോകുകയാണെന്നും അറിയിച്ചു. ഉടന്‍ പൊലീസ് സംഘത്തോടൊപ്പം സിഐ വീട്ടിലെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ രാജുവിനെ കണ്ടെത്തി. പൊലീസ് വാഹനത്തില്‍ കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

SCROLL FOR NEXT