Kerala

ഭാര്യയെപ്പറ്റി മോശമായി പറഞ്ഞു; ബന്ധുവിന്റെ കാല്‍ വെട്ടിമാറ്റി; അറസ്റ്റ്

മറയൂരില്‍ ബന്ധുവിന്റെ കാലുവെട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മറയൂരില്‍ ബന്ധുവിന്റെ കാലുവെട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതി പിടിയില്‍. കര്‍ശനാട് സ്വദേശി മുരുകനാണ് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലൊണ് മുരുകന്‍ മുന്‍പുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ സഹോദരനായ മുത്തുപാണ്ടിയുടെ കാല്‍ വെട്ടി മാറ്റിയത്.  തുടര്‍ന്ന്  തമിഴ്‌നാട്ടിലേക്ക് കടക്കും വഴിയാണ് മുരുകനെ പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

കൃത്യത്തിനുപയോഗിച്ച വാക്കത്തി പ്രതിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാജപാളയത്തെ ബന്ധുവിട്ടിലെ കല്യാണ ചടങ്ങിന് പോകും വഴി തന്റെ ഭാര്യയെപ്പറ്റി മോശമായി പറഞ്ഞതിനെ തുടര്‍ന്നാണ് കൃത്യം ചെയ്തതെന്ന് മുരുകന്‍ പൊലീസില്‍ മൊഴി നല്‍കി.

മുരുകന്റെ ഭാര്യയെ മറ്റൊരാളുമായി ബന്ധപ്പെടുത്തി മുത്തുപാണ്ടി നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ മുരുകന്‍ കാന്തല്ലൂരിലേക്ക് തടിപ്പണിക്ക് പോകും വഴിയാണ് മുത്തുപാണ്ടിയെ കോവില്‍ക്കടവിന്  സമീപം കടയുടെ വരാന്തയില്‍ വെച്ച് ഇടത് കാല്‍ പൂര്‍ണമായും വെട്ടി മുറിച്ചിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ