Kerala

'ഭ​ഗവാനേ തുണയ്ക്കണേ...'; വോട്ടെടുപ്പ് ദിവസം സി ദിവാകരനായി ക്ഷേത്രത്തിൽ അന്നദാന വഴിപാട്

പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന് വേണ്ടി 
പത്മനാഭസ്വാമി ക്ഷേത്രത്തിൽ അന്നദാന വഴിപാട്. അദ്ദേഹത്തിന്റെ ഭാര്യ ഹേമലതയാണ് ചൊവ്വാഴ്ച അന്നദാനം വഴിപാട് നടത്തിയത്. അന്നദാനം സംഭാവന ചെയ്ത സി ദിവാകരന്റെ പേര് ക്ഷേത്രനോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തിരുന്നു.

പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സി ദിവാകരൻ, മകയിരം നക്ഷത്രം എന്നപേരിലായിരുന്നു അന്നദാനം ബുക്കിങ് ചെയ്തത്. സി ദിവാകരന്റെ പേരിൽ ഇരുപതിനായിരം രൂപ അടച്ചാണ് അന്നദാനം നടന്നത്.

ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ശബരിമല സ്ത്രീപ്രവേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രചാരണായുധമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പൊങ്കാല ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സി ദിവാകരൻ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT