Kerala

മകനെ ഉത്രയുടെ കുടുംബത്തിന് കൈമാറും; ശിശുക്ഷേമ സമിതി ഉത്തരവ്

കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെതാണ് ഉത്തരവ്. 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ യുവതിയുടെ കുടുംബത്തിന് കൈമാറും. കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെതാണ് ഉത്തരവ്. 

ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിന്റെ സംരക്ഷണത്തെ ചൊല്ലിയും ആശയക്കുഴപ്പം നിലനിന്നിരുന്നു.  നിലവില്‍ സൂരജിന്റെ മാതാപിതാക്കളോടൊപ്പം കഴിയുന്ന സൂരജ്-ഉത്ര ദമ്പതിമാരുടെ മകനെ തങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. ഒരു വയസും ഒരു മാസവും പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാനായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ കുടുംബം പറഞ്ഞിരുന്നു. 

അതേസമയം, കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുകയെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കുഞ്ഞിന്റെ കാര്യത്തില്‍ അപേക്ഷ ലഭിക്കുന്നതനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞിന്റെ സംരക്ഷണ ചുമതലയില്‍ അന്തിമ തീരുമാനം ഉടന്‍ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ ശിശു സംരക്ഷണ ഓഫീസറും അറിയിച്ചു. കുഞ്ഞിന്റെ സംരക്ഷണം ആവശ്യപ്പെട്ട് സൂരജ് നേരത്തെ വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. അമ്മ മരിച്ച കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിലാണ് കുഞ്ഞിനെ സൂരജിന് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ, കുഞ്ഞിന്റെ കാര്യത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന തീരുമാനം അനുസരിക്കുമെന്നായിരുന്നു സൂരജിന്റെ അമ്മയുടെ പ്രതികരണം. ഒരു വയസും ഒരു മാസവും പ്രായമായ കുഞ്ഞ് ഉത്രയുടെ വീട്ടില്‍ കഴിയുമ്പോള്‍ മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മൂന്നാം മാസം തൊട്ട് അവനെ താനാണ് നോക്കിയിരുന്നത്. അതിനാലാണ് കുഞ്ഞിനെ തങ്ങള്‍ ചോദിച്ചുവാങ്ങിയതെന്നും ഇനി അധികൃതരുടെ തീരുമാനം എന്തായാലും അനുസരിക്കാതെ വേറെ വഴിയില്ലല്ലോ എന്നും സൂരജിന്റെ അമ്മ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT