Kerala

മകനെ മര്‍ദിച്ചത് തടയാന്‍ ചെന്ന അമ്മ കുഴഞ്ഞുവീണ് മരിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മകനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

പത്തനാപുരം: മകനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ 44 ല്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമണ്‍ സ്വദേശികളായ അനീഷ്, ഷിബു, സോമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

ക്ഷേത്രഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. മകന്‍ സന്തോഷിനെ മര്‍ദിക്കുന്നത് കണ്ട് ശാന്തയും ഭര്‍ത്താവ് സോമരാജനും തടസ്സം പിടിക്കുന്നതിനിടെ ശാന്ത കുഴഞ്ഞ് വീഴുകയായിരുന്നു.ശാന്തയ്ക്ക് മര്‍ദനമേറ്റതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശാന്തയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സന്തോഷിനും പിതാവ് സോമരാജനും മര്‍ദനമേറ്റു.ഇരുവരും പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്കി. കടയ്ക്കാമണ്ണില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തി.ശാന്ത കടയ്ക്കാമണ്‍ കോളനി ജംഗ്ഷനില്‍ ബേക്കറി നടത്തിവരികയായിരുന്നു . സന്തോഷ്, സിന്ധു എന്നിവര്‍ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

SCROLL FOR NEXT