Kerala

മകളെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവിനൊപ്പം അമ്മ ഒളിച്ചോടി ; അച്ഛനോട് പറയരുതെന്ന് ഭീഷണി ; യുവതിയും കാമുകനും അറസ്റ്റിൽ

യുവതിയുടെ ഒമ്പത് വയസ്സുകാരിയായ മകളെയാണ് സുഭാഷ് പീഡിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മകളെ ലൈം​ഗികമായി പീഡിപ്പിച്ചയാൾക്കൊപ്പം ഒളിച്ചോടിയ അമ്മയും പ്രതിയായ കാമുകനും അറസ്റ്റിൽ. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഒരു വർഷമായി തമിഴ്‌നാട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ഒമ്പത് വയസ്സുകാരിയായ മകളെയാണ് സുഭാഷ് പീഡിപ്പിച്ചത്. തനിക്ക് നേരെ ഉണ്ടായ ഉപദ്രവം മകൾ അമ്മയോട് പറഞ്ഞപ്പോൾ, അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നും പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം