മലപ്പുറം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
കമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേതൃതലത്തില്‍ നേരത്തെ ധാരണയായിരുന്നെങ്കിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എതിര്‍പ്പുന്നയിച്ചു രംഗത്തുവന്നതോടെ പ്രഖ്യാപനം നീളുകയായിരുന്നു. ഇന്നു വീണ്ടും നേതൃയോഗം ചേര്‍ന്നാണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
മുതിര്‍ന്ന നേതാവ് എന്നതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും കണക്കിലെടുത്താണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കുന്നതെന്ന് യോഗത്തിനു ശേഷം നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ക്കും ഏറ്റവും സ്വീകാര്യനായ നേതാവാണ് കമറുദ്ദീന്‍. കഴിഞ്ഞ തവണത്തേക്കാള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാനാവുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മഞ്ചേശ്വരത്ത് സിപിഎം അല്ല ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് കമറുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞു. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്താണ്. ആര്‍എസ്എസിനും ബജരംഗ് ദളിനും മറ്റുമെല്ലാമുള്ള പോരാട്ടത്തിന്റെ ഭാഗമാണ് സ്ഥാനാര്‍ഥിത്വം. ലീഗില്‍ തനിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ കണക്കാക്കുന്നില്ല. സ്ഥാനാര്‍ഥിയെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഒറ്റക്കെട്ടായാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയെന്ന് കമറുദ്ദീന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates