Kerala

മഞ്ഞ കാർഡുകാർക്ക് ജൂണിൽ 30 കിലോ അരിയും അഞ്ച് കിലോ ​ഗോതമ്പും സൗജന്യം; മറ്റു വിഭാ​ഗക്കാരുടെ റേഷൻ വിഹിതം ചുവടെ 

ജൂ​ൺ മാ​സ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​ത്തി​ൻറെ അ​ള​വ് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ മാ​സ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​ത്തി​ൻറെ അ​ള​വ് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന (എ​എ​വൈ -മ​ഞ്ഞ കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ന് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​തമ്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്കും ല​ഭി​ക്കും. 

 മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ക്കാ​ർ​ക്ക് (പി​ങ്ക് കാ​ർ​ഡ്) കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​തമ്പും കി​ലോ​യ്ക്ക് ര​ണ്ട് രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും പി​എം​ജി​ക​ഐ​വൈ പ​ദ്ധ​തി പ്ര​കാ​രം കാ​ർ​ഡി​ന് ഒ​രു കി​ലോ പ​യ​ർ അ​ല്ലെ​ങ്കി​ൽ ക​ട​ല സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​തു​കൂ​ടി  ചേ​ർ​ത്ത് മൂ​ന്ന് കി​ലോ ല​ഭി​ക്കും. 21 മു​ത​ൽ പി​എം​ജി​ക​ഐ​വൈ പ​ദ്ധ​തി പ്ര​കാ​രം കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ചു കി​ലോ അ​രി വീ​തം സൗ​ജ​ന്യ​മാ​യും ല​ഭി​ക്കും.

പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (നീ​ല കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി വീ​തം കി​ലോ​യ്ക്ക് നാ​ല് രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. പൊ​തു വി​ഭാ​ഗ​ത്തി​ൽ വെ​ള്ള കാ​ർ​ഡ് വിഭാ​ഗത്തിൽപ്പെട്ടവർക്ക് കാ​ർ​ഡി​ന് ര​ണ്ട് കി​ലോ അ​രി കി​ലോ​യ്ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ഇ​രു വി​ഭാ​ഗ​ത്തി​നും കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഒ​രു കി​ലോ മു​ത​ൽ മൂ​ന്ന് കി​ലോ വ​രെ ആ​ട്ട ല​ഭി​ക്കും. അ​ധി​ക വി​ഹി​ത​മാ​യി 10 കി​ലോ അ​രി കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ എ​ട്ട് മു​ത​ലും വി​ത​ര​ണം ചെ​യ്യും.

 എ​ല്ലാ​വി​ഭാ​ഗ​ത്തി​ലെ​യും വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ടാ​ത്ത വീ​ടു​ക​ളി​ലെ കാ​ർ​ഡി​ന് നാ​ല് ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട വീ​ടു​ക​ളി​ലെ കാ​ർ​ഡി​ന് അ​ര​ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ലി​റ്റ​റി​ന് 20 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

വീട്ടില്‍ എത്ര പവന്‍ സ്വര്‍ണം സൂക്ഷിക്കാം? നിയമം അറിഞ്ഞില്ലെങ്കില്‍ പണി പാളും!

ഐടിഐ അഡ്മിഷൻ തീയതി നീട്ടി! വിദ്യാർഥികൾക്ക് വീണ്ടും അവസരം; 78 ട്രേഡുകളിലേക്ക് അപേക്ഷിക്കാം

മരിക്കാത്ത ഓർമ്മകളുമായി ഡോ ധനലക്ഷ്മി; മരണത്തിന് മുൻപ് എഴുതിയ നോവൽ 'അൺഫിറ്റഡ്' കണ്ണൂരിൽ പ്രകാശനം ചെയ്യും

'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി