Kerala

മഞ്ഞളാം കുഴി അലി എംഎല്‍എയ്ക്ക് 'ഫുള്‍ എ പ്ലസ്', അഭിനന്ദനം; ട്രോള്‍ മഴ 

എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് എംഎസ്എഫ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഉപഹാരം സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് എംഎസ്എഫ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഉപഹാരം സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി. മഞ്ഞളാം കുഴി അലി എംഎല്‍എയുടെ ചിത്രം പതിച്ച ഉപഹാരമാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നാനൂറോളം കുട്ടികള്‍ക്കാണ് ഉപഹാരം നല്‍കിയത്.

ഉപഹാരത്തിലെ വരികളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഉപഹാരത്തിന് മുകളില്‍ 'എസ്എസ്എല്‍സി, പ്ലസ്ടു ഫുള്‍ എ പ്ലസ്' എന്നാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന് താഴെ 'മഞ്ഞളാംകുഴി അലി എംഎല്‍എ അഭിനന്ദനങ്ങള്‍' എന്നും എഴുതിയിരിക്കുന്നു. ഇത് രണ്ടും കൂട്ടിവായിച്ചാണ് സോഷ്യല്‍മീഡിയ ട്രോള്‍ മഴ തീര്‍ത്തിരിക്കുന്നത്.

എഴുതിയത് അങ്ങനെയാണെങ്കിലും വായിക്കേണ്ടത് 'എംഎല്‍എയുടെ അഭിനന്ദനങ്ങള്‍' എന്നാണെന്നൊക്കെ കുട്ടിനേതാക്കള്‍ പറഞ്ഞു നോക്കുന്നുണ്ട്.  എംഎസ്എഫ് പ്രവര്‍ത്തകര്‍ തയ്യാറാക്കി കുന്നംകുളത്ത് പ്രിന്റ് ചെയ്തു കൊണ്ടുവന്ന മൊമെന്റോയുടെ പെട്ടി ചടങ്ങിന് തൊട്ടുമുന്‍പാണ് പൊട്ടിച്ചതെന്നും അബദ്ധം അപ്പോള്‍ത്തന്നെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വേറെ വഴിയില്ലായിരുന്നെന്നുമാണ് നേതാക്കള്‍ പറയുന്നത്. എന്തായാലും ട്രോളിലൂടെയാണെങ്കിലും പരിപാടിക്ക് നല്ല 'കവറേജ്' കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

'ലാലുവിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്നവരുടെ കളി, എന്റെ മോനെ മാത്രം ഉന്നം വച്ചു'; ഒളിയമ്പുമായി മല്ലിക സുകുമാരന്‍

പൃഥ്വിരാജും കരീന കപൂറും ഒരുമിക്കുന്ന ത്രില്ലർ; ‘ദായ്റ’യുടെ റിലീസ് തീയതി

പെൺകുട്ടികളെ പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി ! കേരള ക്രിക്കറ്റ് അസോസിയേഷന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

ലോകസമാധാനത്തിന് അനുവദിച്ച 2 കോടി രൂപ എന്ത് ചെയ്തു? വിവരാവകാശവുമായി തൃശൂർ സ്വദേശി

SCROLL FOR NEXT