Kerala

മണ്ണിനടിയില്‍ നിന്ന് പുറത്തെത്തുന്നത് ശ്വാസം കിട്ടാന്‍, അവസാനം ചൂടില്‍ വെന്തു മരിക്കും; വരള്‍ച്ചയുടെ സൂചനയല്ല, മണ്ണിരയുടെ കൂട്ടമരണത്തിന് കാരണം ഇതാണ്

പ്രളയത്തെതുടര്‍ന്ന് മണ്ണ് അമര്‍ന്നുപോയതോടെ മണ്ണിരയ്ക്ക് ആവശ്യമായ ശ്വാസവായു ലഭിക്കാതായതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് കൃഷി ഓഫീസറായ രമ കെ നായര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തിന് ശേഷം മണ്ണിരകള്‍ മണ്ണിനടിയില്‍ നിന്ന് കൂട്ടമായി പുറത്തെത്തി പിടഞ്ഞില്ലാതായത് വലിയ ചര്‍ച്ചയായിരുന്നു. ഭൂപ്രകൃതിയില്‍ മാറ്റം സംഭവിച്ചെന്നും ഇനി വരള്‍ച്ചയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല. പ്രളയത്തെതുടര്‍ന്ന് മണ്ണ് അമര്‍ന്നുപോയതോടെ മണ്ണിരയ്ക്ക് ആവശ്യമായ ശ്വാസവായു ലഭിക്കാതായതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് കൃഷി ഓഫീസറായ രമ കെ നായര്‍ പറയുന്നത്. തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് രമ കൂട്ടമരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. ശ്വാസം ലഭിക്കാനായാണ് അവ പുറത്തെത്തുന്നത്. എന്നാല്‍ പുറത്തെ ചൂടില്‍ അവയുടെ തൊലി ഉണങ്ങുകയും തീരെ ശ്വസിക്കാന്‍ പറ്റാതാകുകയും ചെയ്യും. 

ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

മണ്ണിരകളുടെ കൂട്ടമരണം. മണ്ണിരകളുടെ മരണം തരുന്ന സൂചന എന്ത്??

ഒരു പാട് പ്രത്യേകതയുള്ള ജീവിയാണ് മണ്ണിര. മണ്ണിനുള്ളിലെ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണി. മണ്ണ് ഇരയാക്കുന്ന വിര, മണ്ണിര ശ്വസിക്കുന്നത് അതിന്റെ തൊലിയിലൂടെ ആണ്.അതായത് ക്യൂട്ടിക്കിള്‍ വഴിയാണ് അത് ഓക്‌സിജന്‍ വലിച്ചെടുക്കുന്നത്. നനവുള്ള തൊലിയിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്.

കഠിനമായ മഴയ്ക്കും വെള്ളക്കെട്ടിനും ശേഷം മണ്ണ് അമര്‍ന്ന് തറഞ്ഞ് വായു സഞ്ചാരമില്ലാതെ കടുപ്പമുള്ളതാകുന്നു.. മണ്ണിന് ഉള്‍ക്കൊള്ളാവുന്നതിലധികം വെള്ളം ചെല്ലുമ്പോള്‍ മണ്ണിലെ കാപ്പിലറികളില്‍ കുടുങ്ങിക്കിടന്ന വായു പുറത്തു പോകുന്നു. ഒരു ബക്കറ്റ് മണ്ണിലേക്ക് വെള്ളം നിറയ്ക്കുകയാണെങ്കില്‍ കുമിളകളായി വായു പുറത്തു പോകുന്നതു കാണാം.

ഇപ്രകാരം അ വായവ സ്ഥിതി  anaerobic condition  ആയാല്‍ നമ്മുടെ പാവം മണ്ണിരകള്‍ക്ക് പ്രാണവായു കിട്ടാതാവും. ശ്വാസം കിട്ടാനായി അവ ഇഴഞ്ഞു വലിഞ്ഞ് പുറത്തെത്തും. പകല്‍നേരത്തെ ചൂടില്‍ അവയുടെ തൊലി ഉണങ്ങും.പിന്നെ അവയ്ക്ക് തീരെ ശ്വസിക്കാനാവില്ല. പാവം മണ്ണിരകള്‍ കൂട്ടമായി ചത്തുപോവും. ഇത്രയും ശാസ്ത്രം.

പക്ഷേ അത് വരള്‍ച്ചാ സൂചകമാണെന്നു പറയുന്നത് പക്ഷിശാസ്ത്രം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT