Kerala

മദ്യ ലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി; കായംകുളത്ത് 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; മണിക്കൂറുകളോളം ഒളിവിൽ; യുവാവ് അറസ്റ്റിൽ

കായംകുളത്ത് താമസിക്കുന്ന നേപ്പാൾ സ്വദേശിയുടെ 13 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

കായംകുളം: കായംകുളത്ത് താമസിക്കുന്ന നേപ്പാൾ സ്വദേശിയുടെ 13 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം സ്വദേശി നിധീഷാണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മദ്യ ലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.  

നേപ്പാൾ സ്വദേശി താമസിക്കുന്ന വീട്ടിലേക്ക് മദ്യപിച്ചെത്തിയ നിധീഷ് വാതിൽ തുറന്ന് അകത്തു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന മാതാപിതാക്കൾ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ  മാതാപിതാക്കള്‍ സംഭവം കായംകുളം പൊലീസില്‍ അറിയിച്ചു. രാത്രി വൈകിയും പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് നിധീഷ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പെൺകുട്ടിക്ക് പിന്നാലെ പ്രതി ഉണ്ടെന്ന് പൊലീസ് പറയുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷമാണ് രാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT