Kerala

മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍, ഉമ്മന്‍ ചാണ്ടിയുടേത് അപക്വ നയം

'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്ന് ഷിബു ബേബിജോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

മദ്യനയത്തില്‍ യുഡിഎഫിലെ ഭിന്നത പരസ്യമാക്കി ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍. ഇടതു സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണന്ന് ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രികൂടിയായ ഷിബു വിമര്‍ശിച്ചു. 'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്ന് ഷിബു ബേബിജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഷിബു ബേബി ജോണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

ഘഉഎ മദ്യനയം: സ്വാഗതാര്‍ഹവും അനിവാര്യതയുമാണ്.
കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവണ്‍മെന്റുമായിരുന്നു, ശ്രി. ഉമ്മന്‍ചാണ്ടി
യുടെതെന്ന് ഇന്ന് ഘഉഎനു പോലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസനക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താന്‍ ഇന്നത്തെ ഘഉഎ ഗവണ്‍മെന്റും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകള്‍ ജനം കണ്ടു കൊണ്ടിരിക്കയാണ്.'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന ഡഉഎ തുടര്‍ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകള്‍ തുറക്കാനുള്ള ഘഉഎ നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാര്‍ഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍